മണാലിയില്‍ വെച്ച് പ്രണവ് മോഹൻലാലിനെ കണ്ടുമുട്ടിയതിന്റെ വീഡിയോ പങ്കുവെച്ച് ആത്മയാൻ.

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിന്റെ യാത്രാ പ്രേമം ഏറെ പ്രസിദ്ധമാണ്. ഇപോഴിതാ പ്രണവിന്റെ മണാലി യാത്രയുടെ വിശേഷങ്ങളാണ് ചര്‍ച്ചയാകുന്നത്. മുമ്പും പ്രണവ് മണാലിയിലേക്ക് യാത്രകള്‍ നടത്തിയിട്ടുണ്ട്. മണാലിയില്‍ വെച്ച് പ്രണവ് മോഹൻലാലിനെ കണ്ടുമുട്ടിയ കാര്യം സഞ്ചാരിയായ ആത്മയാൻ ആണ് ആരാധകരെ അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഞങ്ങള്‍ക്ക് വഴിയില്‍ നിന്ന് ഒരാളെ കിട്ടിയത് കാണണോ എന്നാണ് ആത്മയാൻ പ്രണവിനെ കുറിച്ച് വീഡിയോയില്‍ പറയുന്നത്. ദേ നില്‍ക്കുന്നു. എന്താണ് പേര്, എവിടെയോ കണ്ടതുപോലെ തോന്നുന്നുണ്ടല്ലോ എന്ന് തമാശയായും ആത്മയാൻ പറയുന്നു. ഒന്ന് അഭിവാദ്യം ചെയ്‍തതിന് ശേഷം നടന്നകലുന്ന പ്രണവിനെ വീഡിയോയില്‍ കാണാം. ആത്മയാൻ തന്നെയാണ് പ്രണവിന്റെ വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വിനീത് ശ്രിനിവാസന്റെ ഹൃദയമെന്ന ചിത്രമാണ് പ്രണവ് മോഹൻലാലിന്റേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്.

വിനീത് ശ്രീനിവാസന്റെ ഹൃദയമെന്ന ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. 

വിനീത് ശ്രീനിവാസന്റെ തിരക്കഥയിലുള്ള ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക.