സയൻസ് ഫിക്ഷൻ ഗണത്തില്‍ പെട്ടതാണ് അണ്ടര്‍വാട്ടര്‍ എന്ന ചിത്രം.

ഹോളിവുഡില്‍ നിന്ന് വേറിട്ട ഒരു ഹൊറര്‍ ചിത്രം കൂടി എത്തുന്നു. സയൻസ് ഫിക്ഷൻ ഗണത്തില്‍ പെട്ട അണ്ടര്‍വാട്ടര്‍ എന്ന ഹൊറര്‍ ചിത്രമാണ് പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ക്രിസ്റ്റൻ സ്റ്റുവാര്‍ട് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. വില്യം യുബാങ്ക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രം 10ന് ആണ് പ്രദര്‍ശനത്തിന് എത്തുക. വെള്ളത്തിനടിയിലെ കാഴ്‍ചകളായിരിക്കും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും. വിൻസെന്റ് കാസ്സല്‍, ജെസ്സിക ഹെൻവിക് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.