ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ സിനിമയാണ് ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്.  വൻ വിജയമാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രം വീണ്ടും റിലീസ് ചെയ്യുന്നുവെന്നതാണ് പുതിയ വാര്‍ത്ത. കാര്‍ഗില്‍ വിജയദിവസമായ 26നായിരിക്കും ചിത്രം വീണ്ടും റിലീസ് ചെയ്യുക. മഹാരാഷ്‍ട്രയിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്.

കാര്‍ഗില്‍ വിജയ ദിവസത്തിന്റെ ആഘോഷങ്ങളുടെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ ആദിത്യ പറയുന്നു. മഹാരാഷ്‍ട്രയില്‍ 500 പ്രദേശങ്ങളില്‍ ചിത്രം പ്രര്‍ശിപ്പിക്കാൻ മുഖ്യമന്ത്രി എടുത്ത തീരുമാനം വലിയ സന്തോഷം നല്‍കുന്നുവെന്നും ആദിത്യ പറയുന്നു. നമ്മുടെ രാജ്യത്തിനു വേണ്ടിയുള്ള സേവനത്തില്‍ കൈകോര്‍ക്കാൻ പ്രചോദനം നല്‍കുന്നതാണ് ചിത്രമെന്ന് കരുതുന്നതായും ആദിത്യ പറഞ്ഞു. വിക്കി കൌശാല്‍ നായകനായ ചിത്രം  342 കോടി രൂപയാണ് നേടിയത്. യാമി ഗൌതം ആണ് ചിത്രത്തില്‍ നായികയായത്.