നടിയും രാഷ്‍ട്രീയക്കാരിയുമായ ഊര്‍മിള മതോം‍ഡ്‍കറുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‍തു. ഇക്കാര്യത്തില്‍ മഹാരാഷ്‍ട്ര സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തു. ഊര്‍മിള നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇത്. ഊര്‍മിളയുടെ ഇൻസ്റ്റാഗ്രാം അക്കൌണ്ട് ഫോളോവേഴ്‍സിന്റെ എണ്ണത്തില്‍ കുറവൊന്നുമുണ്ടായിട്ടില്ല. ഇൻസ്‍റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട കാര്യം ഊര്‍മിള മതോം‍ഡ്‍കര്‍  തന്നെയാണ് അറിയിച്ചത്. ഇൻസ്റ്റാഗ്രാം സപ്പോര്‍ട്ട് എന്ന് പേര് മാറിയതായിട്ടാണ് കണ്ടത്.

സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ താരമാണ് ഊര്‍മിള മതോം‍ഡ്‍കര്‍. തന്റെ ഒരു ഫോട്ടോയെ കുറിച്ച് മറുപടി നല്‍കിയപ്പോഴാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ഊര്‍മിള മതോം‍ഡ്‍കര്‍ സൈബര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. മഹാരാഷ്‍ട്ര സൈബര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‍തു. ഇൻസ്റ്റാഗ്രാമിലെ ചില നടപടിക്രമങ്ങള്‍ ചെയ്യാൻ ആവശ്യപ്പെടുകയും അത് ഹാക്ക് ചെയ്യപ്പെടുകയുമായിരുന്നുവെന്ന് ഊര്‍മിള മതോം‍ഡ്‍കര്‍ പറയുന്നു. ഊര്‍മിള മതോം‍ഡ്‍കര്‍ അടുത്തിടെ ശിവസേനയില്‍ ചേര്‍ന്നിരുന്നു.

മുംബൈയില്‍ നിന്ന് ഊര്‍മിള മതോം‍ഡ്‍കര്‍ കോണ്‍ഗ്രസ് സീറ്റില്‍ ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.

തെലുങ്ക് സിനിമകളിലും ശ്രദ്ധേയയാണ് ഊര്‍മിള മതോം‍ഡ്‍കര്‍.