മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഉര്‍വ്വശി. ഗൌരവതരവും തമാശ കലര്‍ന്നതുമായ ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം സ്വന്തമാക്കിയ താരം. ഉര്‍വ്വശിയുടെ സിനിമകള്‍ക്ക് ഇന്നും ഒട്ടേറെ ആരാധകരുണ്ട്. ഉര്‍വ്വശി ഉടൻ അഭിനയിക്കുന്നത് ഒരു തമിഴ്‍ ചിത്രത്തിലാണ് എന്നതാണ് പുതിയ വാര്‍ത്ത.

സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിലാണ് ഉര്‍വ്വശിയും ഒരു പ്രധാനപ്പെട്ട കഥാത്രമായി എത്തുന്നത്. സൂരരൈ പൊട്രു എന്ന സിനിമയിലാണ് സൂര്യക്കൊപ്പം ഉര്‍വ്വശി അഭിനയിക്കുന്നത്. സുധ കൊങ്ങര പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും വ്യവസായിയുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതം പറയുന്ന സിനിമയാണ് സൂരരൈ പൊട്രു. എയര്‍ ഡെക്കാണിന്റെ സ്ഥാപകനാണ് ജി ആര്‍ ഗോപിനാഥ്. ഇന്ത്യൻ ആര്‍മിയില്‍ ക്യാപ്റ്റനായിരുന്ന ജി ആര്‍ ഗോപിനാഥ് എഴുത്തുകാരനെന്ന നിലയിലും ശ്രദ്ധേയനാണ്. ജി ആര്‍ ഗോപിനാഥായിട്ടാണ് സൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. അപര്‍ണ ബാലമുരളിയാണ് നായിക. ജി വി പ്രകാശ് കുമാര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.