എപ്പോഴും നമ്മളെ അടുത്തറിയാവുന്ന ഒരാള്‍ വേണമെന്നാണ് ഉത്തര ഉണ്ണി സൂചിപ്പിക്കുന്നത്.

അധികം സിനിമകളില്‍ അഭിനയിച്ചില്ലെങ്കിലും ചെയ്‍ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ കലാകരിയാണ് ഉത്തര ഉണ്ണി. ബംഗ്ലരൂവിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷുമായി അടുത്തിടെയാണ് ഉത്തര ഉണ്ണി വിവാഹിതയായത്. വിവാഹ ഫോട്ടോകള്‍ ഉത്തര ഉണ്ണി ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ കരടിക്കഥകളെയും പാവകളെയും കുറിച്ച് മനോഹരമായ കുറിപ്പുമായി ഉത്തര ഉണ്ണി എത്തിയിരിക്കുന്നു.

ഉത്തര ഉണ്ണിയുടെ കുറിപ്പ്

നമുക്കെല്ലാവർക്കും നമ്മുടെ ജീവിതത്തിൽ ഒരു കരടിക്കുട്ടി ആവശ്യമാണ്. നമുക്ക് കെട്ടിപ്പിടിച്ച കരയാനും ശാന്തനാകാനും, ചിലപ്പോൾ ആ വ്യക്തിയുടെ അസ്‍ത്വിത്വം അറിയാനും കഴിയുന്ന ഒരാൾ നമുക്ക് ആവശ്യമാണ്. കരടി കഥകൾ കേട്ട് ഞാൻ വളർന്നു. അതിനാൽ എന്റെ ആദ്യത്തെ യോദ്ധാവായ കരടി - എന്റെ നായകൻ- എന്റെ പപ്പാ കരടിയായിരുന്നു. എല്ലാ രാത്രിയും അദ്ദേഹം എന്നോട് 'ടാറ്റി ടെഡ്' കഥകൾ പറയുമായിരുന്നു. പിന്നെ തീർച്ചയായും എന്റെ കംഫർട്ട് സോൺ കരടി മറ്റാരുമല്ല, മമ്മി കരടിയാണ്. 

എന്റെ ഉയർച്ച താഴ്‍ചകളുടെ സമയത്ത് എനിക്കായി ഉണ്ടായിരുന്ന നിരവധി കരടി സുഹൃത്തുക്കൾ വന്നു. നിരവധി കരടികൾ ലോകത്തെ എനിക്ക് മനോഹരമായ സ്ഥലമാക്കി മാറ്റി. ഇപ്പോൾ എനിക്ക് എന്നെന്നേക്കുമായി വലിയ തവിട്ടുനിറത്തിലുള്ള കരടിയുണ്ട്. എന്റെ എല്ലാ വിഷമങ്ങളും, പറയാതെ തന്നെ അപ്രത്യക്ഷമാകാൻ കഴിവുണ്ട്.