വരുണ്‍ ധവാൻ പങ്കുവെച്ച ഫോട്ടോ ചര്‍ച്ചയാകുന്നു.

ബോളിവുഡിലെ യുവനായകൻമാരില്‍ മുൻനിരയിലാണ് വരുണ്‍ ധവാന്റെ സ്ഥാനം. കൂലി നമ്പര്‍ വണ്‍ ആണ് വരുണ്‍ ധവാന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായി മാറാൻ വരുണ്‍‌ ധവാന് ആയിട്ടുണ്ട്. ഇപ്പോഴിതാ ഷര്‍ട്ട്‍ലെസ് ആയിട്ടുള്ള വരുണ്‍ ധവാന്റെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

മുംബൈയിലെ മഴ ആസ്വദിക്കുകയാണ് വരുണ്‍ ധവാൻ. ഒരു കുട്ടിയെന്ന നിലയിൽ ഞാൻ എല്ലായ്പ്പോഴും മഴയിൽ കളിക്കാൻ ഇഷ്‍ടപ്പെടുന്നു, അതിനാല്‍ മഴ ആസ്വദിക്കാൻ വന്നുവെന്നാണ് വരുണ്‍ ധവാൻ എഴുതിയിരിക്കുന്നത്. വരുണ്‍ ധവാന്റെ കുട്ടിത്തത്തെ പ്രശംസിച്ച് ഒരുപാട് പേരാണ് കമന്റുകളുമായി രംഗത്ത് എത്തുന്നത്.

ഭേദിയ എന്ന സിനിമയാണ് വരുണ്‍ ധവാന്റേതായി ചിത്രീകരണം പുരോഗമിക്കുന്നത്.

ഇന്ത്യൻ ആര്‍മിയില്‍ സെക്കൻഡ് ലെഫ്റനന്റ് ആയിരുന്ന അരുണ്‍ ഖേതര്‍പാലിന്റെ ജീവിതം പറയുന്ന സിനിമയിലും വരുണ്‍ ധവാനാണ് നായകൻ.