വിനയ് ഫോര്‍ട്ട് പ്രധാന കഥാപാത്രമാകുന്ന സിനിമയാണ് വാതില്‍.

വിനയ് ഫോര്‍ട്ട് പ്രധാന കഥാപാത്രമാകുന്ന വാതില്‍ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. കൃഷ്‍ണ ശങ്കര്‍, അനുസിത്താര എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. സിനിമയുടെ ഫോട്ടോകള്‍ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. തിരുവനന്തപുരമാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. സര്‍ജു രമാകാന്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനേഷ് മാധവന്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ഷംനാദ് ഷബീര്‍ തിരക്കഥയെഴുതുന്നു. സുനില്‍ സുഖദ, ഉണ്ണിരാജ്, രചനാ നാരായണന്‍കുട്ടി,, അഞ്ജലി നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ബി കെ ഹരിനാരായണന്‍ ഗാനരചന നിര്‍വഹിക്കുന്നു. സൈജോ ജോണ്‍ ആണ് സംഗീത സംവിധായകൻ. സിനിമയുടെ പ്രമേയമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി.

സ്‍പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വാളാഞ്ചേരി എന്നിവര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

സിനിമയുടെ പൂജ തിരുവനന്തപുരത്ത് നടന്നു.