അക്ഷയ് രാധാകൃഷ്ണൻ, ഷൈൻ ടോം ചാക്കോ, നൂറിൻ ഷെരിഫ്, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി നവാഗതനായ പ്രവീൺ പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളേപ്പം. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. 

മൂന്ന് വർഷങ്ങൾക്കു ശേഷം റോമ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വെള്ളേപ്പത്തിനുണ്ട്. തൃശ്ശൂരിലെ വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തിൽ പ്രണയത്തിന്റെയും ഫാന്റസിയുടെയും അകമ്പടിയോടെയാണ് കഥ പറയുന്നത്. നീണ്ട ഇടവേളക്ക് ശേഷം സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ്‌ മലയാളത്തിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, ജോബ് കുര്യൻ, ഹരിശങ്കർ, ഫ്രാങ്കോ, ഹരിത ഹരീഷ്, എമ എഡ്വിൻ തുടങ്ങിയവരാണ് ഗായകർ. ക്യാമറ ഷിഹാബ് ഓങ്ങല്ലൂർ, എഡിറ്റിങ് രഞ്ജിത് ടച്റിവർ. കൈലാഷ്, സാജിദ് യഹിയ, വൈശാഖ് രാജൻ, ഫായിഎം, ശ്രീജിത്ത്‌ രവി, അലീന, ക്ഷമ എന്നിവർ മറ്റ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ പ്രമോദ് പപ്പൻ. ജിൻസ് തോമസ് ദ്വാരക് ഉദയ്ശങ്കർ എന്നിവരാണ് നിർമാണം.