Asianet News MalayalamAsianet News Malayalam

അസുരൻ തെലുങ്കിലേക്ക്, ധനുഷിന്റെ വേഷത്തില്‍ വെങ്കടേഷ്

അസുരൻ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ധനുഷിന്റെ വേഷത്തില്‍ വെങ്കടേഷ്.

Venkatesh reprise Dhanushs role in Asuran Telugu remake
Author
Hyderabad, First Published Oct 25, 2019, 6:39 PM IST

ധനുഷ് നായകനായി എത്തിയ ചിത്രമായിരുന്നു അസുരൻ. വെട്രിമാരൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ചിത്രം തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ധനുഷ് അഭിനയിച്ച വേഷം തെലുങ്കില്‍ കൈകാര്യം ചെയ്യുന്നത് വെങ്കടേഷ് ആയിരിക്കും. വെട്രിമാരനായിരുന്നു അസുരൻ സംവിധാനം ചെയ്‍തത്. തമിഴില്‍ ആരായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നത് വ്യക്തമല്ല. മഞ്ജു വാര്യര്‍ അഭിനയിച്ച നായിക കഥാപാത്രമായി ആരായിരിക്കും തെലുങ്കില്‍ എത്തുക എന്ന കാര്യവും വ്യക്തമാക്കിയിട്ടില്ല. തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമായത്.

Follow Us:
Download App:
  • android
  • ios