വട ചെന്നൈ എന്ന സിനിമയുടെ രണ്ടാം ഭാഗം എപ്പോഴായിരിക്കും എന്നതില്‍ പ്രതികരണവുമായി വെട്രിമാരൻ.

കോളിവുഡിലെ ഹിറ്റ് കൂട്ടുകെട്ടാണ് വെട്രിമാരന്റേതും ധനുഷിന്റേതും. ധനുഷിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത സംവിധായകനാണ് വെട്രിമാരൻ. ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം അസുരനാണ്. ഇരുവരും ഒന്നിച്ച വടാ ചെന്നൈയുടെ രണ്ടാം ഭാഗത്തിനെ കുറിച്ചും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് മനസ് തുറക്കുകയാണ് വെട്രിമാരൻ.

Add Asianetnews as a Preferred SourcegooglePreferred

വട ചെന്നൈയുടെ രണ്ടാം ഭാഗത്തിന് വലിയ ബജറ്റ് വേണം. സിനിമ ചെയ്യാനാകുമെന്നാണ് കരുതുന്നത്. പക്ഷേ രണ്ട് വര്‍ഷമെങ്കിലും എടുക്കും. നിലവില്‍ അതിനുള്ള സമയമില്ല. എന്തായാലും സിനിമ എടുക്കും- വെട്രിമാരൻ പറയുന്നു. വടക്കൻ ചെന്നൈയുടെ കഥയായിരുന്നു വട ചെന്നൈ പറഞ്ഞിരുന്നത്. അൻപ് എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ ധനുഷ് അഭിനയിച്ചത്.