എവിടെ നിന്ന് എന്ന് വിക്കി കൌശല്‍ ചോദിച്ചപ്പോള്‍ കുട്ടി ആരാധകൻ നല്‍കിയ മറുപടി വൈറലാകുന്നു.


ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് വിക്കി കൌശല്‍. ചിത്രത്തിലെ അഭിനയത്തിന് വിക്കി കൌശലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. താരത്തെ അഭിനന്ദിച്ച് നിരവധിയാള്‍ക്കാര്‍ രംഗത്ത് എത്തിയിരുന്നു. അതിനിടയില്‍ ഒരു കുട്ടി ആരാധകനൊപ്പമുള്ള വിക്കി കൌശലിന്റെ ഫോട്ടോയാണ് വൈറലാകുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഒരു കുട്ടിയെ എടുത്തു നില്‍ക്കുന്ന ഫോട്ടോ വിക്കി കൌശല്‍ ഷെയര്‍ ചെയ്‍തിട്ടുമുണ്ട്. എവിടെ നിന്നാണ് എന്ന് കുട്ടിയോട് വിക്കി കൌശല്‍ ചോദിച്ചു. എന്റെ വീട്ടില്‍ നിന്ന് എന്നായിരുന്നു കുട്ടിയുടെ മറുപടി. അതേസമയം വിക്കി കൌശല്‍ നായകനായി ഉടൻ പ്രദര്‍ശനത്തിന് എത്തുന്ന ചിത്രം സര്‍ദ്ദാര്‍ ഉദ്ധം സിംഗ് ആണ്.

സ്വാതന്ത്രസമര സേനാനിയായ ഉദ്ധം സിംഗിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ഉദ്ധം സിംഗിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയില്‍ അഭിനയിക്കാനാകുന്നത് ബഹുമതിയാണെന്ന് വിക്കി കൌശല്‍ പറഞ്ഞിരുന്നു. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിൾ ഓ’ഡ്വിയറിനെ വെടിവെച്ചുകൊന്നയാളാണ് ഉദ്ധം സിംഗ്. ചിത്രത്തിലെ വിക്കി കൌശലിന്റെ ലുക്ക് നേരത്തെ പുറത്തുവിട്ടത് വൈറലായിരുന്നു. വിക്കി കൌശലിന്റെ മുഖത്തെ പാട് ആണ് ആരാധകരുടെ ശ്രദ്ധയിലേക്ക് ആദ്യം എത്തിയത്. വിക്കി കൌശലിന്റെ മുഖത്ത് മുന്നേയുള്ള പാട് കഥാപാത്രത്തിനായും സമര്‍ഥമായി ഉപയോഗിച്ചുവെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്. ഷൂജിത് സിര്‍കാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.