ഹിന്ദി നടി യാമി ഗൗതം കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന സിനിമയുടെ സംവിധാനത്തിന് ദേശീയ അവാര്‍ഡ് ലഭിച്ച ആദിത്യ ധാര്‍ ആണ് വരൻ. ഇരുവരും കഴിഞ്ഞ വിവാഹ ഫോട്ടോ ഷെയര്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് സിനിമയിലെ നായകൻ വിക്കി കൗശല്‍ ഹൃദയപൂര്‍വമായ വിവാഹ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ്.

എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍. ഞാൻ നിങ്ങളെ സ്‍നേഹിക്കുന്നുവെന്നും വിക്കി കൗശല്‍ എഴുതിയിരിക്കുന്നു. യാമി ഗൗതം നായികയായ ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന സിനിമയിലൂടെ വിക്കി കൗശലിന് മികച്ച നടനുള്ള ദേശീയ പുരസ്‍കാരം ലഭിച്ചിരുന്നു. 

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു യാമി ഗൗതമിന്റെയും ആദിത്യ ധാറിന്റെയും വിവാഹം.

കുടുംബത്തിന്റെ അനുഗ്രഹത്തോടെ വിവാഹിതയാകുന്നുവെന്ന് യാമി ഗൗതം തന്നെയാണ് അറിയിച്ചത്.