തിരുവനന്തപുരം: മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ജൂഹി രുസ്തഗി. മിനിസ്ക്രീനിലെ താരമായ ജൂഹി വിവാഹത്തിനൊരുങ്ങുകയാണോ എന്നാണ് ആരാധകരുടെ സംശയം. ജൂഹിയും സുഹൃത്തായ രോവിന്‍ ജോര്‍ജും വിവാഹിതിരാകാന്‍ പോകുന്നെന്നാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ അഭ്യൂഹങ്ങള്‍. 

ഉപ്പും മുളകും പരമ്പരയുടെ സംവിധായകനായ സിനു എസ് ജെയുടെ പുതിയ സിനിമ 'ജിബൂട്ടി'യുടെ പൂജാ ചടങ്ങില്‍ ഇരുവരും ഒരുമിച്ച് എത്തിയതാണ് ആരാധകരുടെ സംശങ്ങളെ ബലപ്പെടുത്തിയത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തിയ ഇരുവരും ചടങ്ങില്‍ ശ്രദ്ധാകേന്ദ്രമായിരുന്നു. ചടങ്ങിലെത്തിയ മറ്റുള്ളവര്‍ക്ക് ജൂഹി രോവിനെ പരിചയപ്പെടുത്തുന്നുമുണ്ട്. 'പെട്ടെന്ന് എല്ലാ പ്രണയഗാനങ്ങളും നിന്നെക്കുറിച്ചായപ്പോള്‍' എന്ന കുറിപ്പോടെ രോവിനൊപ്പമുള്ള ചിത്രം ജൂഹി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെ  നിരവധി ആരാധകരാണ് ആശംസകളുമായെത്തിയത്. 

Read More: മലയാളികള്‍ സമ്മതിച്ചെന്ന് വരില്ല, പക്ഷേ ഇസ്ലാമോഫോബിയ കേരളത്തിലുമുണ്ട്: പാര്‍വതി

അഭിനയത്തിലും മോഡലിങിലും താല്‍പ്പര്യമുള്ള രോവിന്‍ ഡോക്ടറാണ്. ഇതിന് മുമ്പും രോവിനൊപ്പമുള്ള ചിത്രങ്ങള്‍ ജൂഹി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. 'ഉപ്പും മുളകും' എന്ന സീരിയലിൽ ജൂഹി അവതരിപ്പിക്കുന്ന ലച്ചു എന്ന കഥാപാത്രം അടുത്തിടെ വിവാഹിതയായിരുന്നു. ഇത് ജൂഹിയുടെ യഥാര്‍ഥ വിവാഹമാണെന്ന തരത്തിൽ പ്രചാരമുണ്ടായി. ഇതിനെതിരെ ജൂഹി ഫെയ്സ്ബുക്ക് ലൈവിൽ വരികയും വ്യാജപ്രചാരണമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. തന്റെ വിവാഹം എല്ലാവരെയും അറിയിക്കുമെന്നും താരം പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 

and suddenly all the love songs were about you ❤

A post shared by juhi Rustagi (@juhirus) on Jan 17, 2020 at 2:20am PST