ലോകമെമ്പാടും ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ് ബ്ലാക്ക് ആൻഡ് വൈറ്റ് ചലഞ്ച്. ഇതിന് പിന്തുണ പ്രഖ്യാപിച്ച് തന്റെയും ഭാര്യയുടെയും ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് ഗായകൻ വിധു പ്രതാപ്.

ആരും എന്നെ ചലഞ്ച് ചെയ്‍തില്ല. എങ്കിലും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഞാനും പോസ്റ്റുന്നു. എന്റെ വക ഒരു ബ്ലാക് ആൻഡ് വൈറ്റ് പടം എന്നാണ് വിധു പ്രതാപ് എഴുതിയിരിക്കുന്നത്. നര്‍ത്തകിയായ ദീപ്‍തിയാണ് വിധു പ്രതാപിന്റെ ഭാര്യ. വിധു പ്രതാപ് മുമ്പ് ഷെയര്‍ ചെയ്‍ത ഫോട്ടോകളും വീഡിയോകളുമൊക്കെ ചര്‍ച്ചയായിരുന്നു. സ്‍ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഷെയര്‍ ചെയ്‍തുകൊണ്ടുള്ള ചലഞ്ച്.