കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ വിജയ് സംഭാവനയായി നല്‍കുകയും ചെയ്തു.

ഹൈദരാബാദ്: പ്രളയത്തിൽ മുങ്ങിയ തെലങ്കാനക്കായി സഹായം അഭ്യർത്ഥിച്ച്​ തെലുങ്ക്​ നടൻ വിജയ്​ ദേവരകൊണ്ട. ഹൈദരാബാദ്​ അടക്കമുള്ള നഗരങ്ങളിൽ പെയ്​ത ശക്തമായ മഴയിൽ നിരവധി പേർ മരിക്കുകയും പലർക്കും​ വീടുകൾ​ നഷ്​ടപ്പെടുകയും ചെയ്​തിരുന്നു. ദുരന്ത നിവാരണ സേനയും പൊലീസും ഉൾപ്പടെയുള്ളവർ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്.

‘ഞങ്ങള്‍ കേരളത്തിനായും ചെന്നൈക്കായും ആര്‍മിക്കായും ഒരുമിച്ച് നിന്നു, കൊവിഡിന്‍റെ സമയം പലകാര്യങ്ങള്‍ക്കും ഞങ്ങള്‍ ഒരുമിച്ച് നിന്നു. ഇപ്പോഴിതാ ഞങ്ങളുടെ നഗരവും ജനങ്ങളും സഹായം തേടുകയാണ്,’ വിജയ് ദേവരകൊണ്ട ട്വീറ്റില്‍ കുറിച്ചു. കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ വിജയ് സംഭാവനയായി നല്‍കുകയും ചെയ്തു.

Scroll to load tweet…

നിരവധി പേർ തെലങ്കാനയ്ക്ക് സഹാവുമായി രംഗത്തെത്തിയിട്ടുണ്ട്. ജൂനിയർ എൻടിആർ 50 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. മഹേഷ് ബാബു ഒരു കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. നാഗാർജുന 50 ലക്ഷം രൂപയും കൈമാറി. ഒരു കോടി രൂപ സഹായധനമായി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതായി ചിരഞ്​ജീവി ട്വീറ്റ് ചെയ്തു. 

Scroll to load tweet…