ഗീതാഗോവിന്ദം എന്ന ഒറ്റ സിനിമയിലൂടെ മലയാളത്തിലും ശ്രദ്ധേയനാണ് വിജയ് ദേവെരകൊണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ഹിറ്റ് നായകനായി മാറിയ നടൻ. വിജയ് ദേവെരകൊണ്ടയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വിജയ് ദേവെരകൊണ്ട സൈനികനാകുന്നുവെന്നാണ് പുതിയ ചര്‍ച്ച. സൈന്യത്തില്‍ എന്തായിട്ടായിരിക്കും വിജയ് ദേവെരകൊണ്ടയുടെ കഥാപാത്രം എന്ന് വ്യക്തമല്ല. സുകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് വിജയ് ദേവെരകൊണ്ട വേറിട്ട വേഷത്തില്‍ എത്തുന്നത്.

രംഗസ്ഥലം എന്ന ഹിറ്റ് ചിത്രമൊരുക്കിയ സുകുമാര്‍ ആണ് വിജയ് ദേവെരകൊണ്ടയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നത്. ഇന്ത്യാ - പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് സിനിമ. സുകുമാര്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്. ഇരുവരും ഒന്നിക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിച്ചിക്കുന്നില്ല. ആരൊക്കെയായിരിക്കും മറ്റ് അഭിനേതാക്കള്‍ എന്ന് വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ ഉടൻ പുറത്തുവരും.

ഫാല്‍കണ്‍ ക്രിയേഷന്റെ ബാനറില്‍ കേദാര്‍ സെലെഗംസെട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്.

വിജയ് ദേവെരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവെരകൊണ്ട നായകനായ മിഡില്‍ ക്ലാസ് മെലഡീസ് അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.