വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു (Vijay Deverakonda).

വിജയ് ദേവെരകൊണ്ട നായകനാകുന്ന പുതിയ സിനിമയ്‍ക്ക് പൂജകളോടെ ഔദ്യോഗിക തുടക്കമായി. സാമന്ത പ്രഭുവാണ് ചിത്രത്തിലെ നായിക. വിജയ് ദേവ്‍രകൊണ്ട ചിത്രത്തിന്റെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രിലില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗിന് തുടക്കമാകും (Vijay Deverakonda).

വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രമായി വൈകാതെ പ്രദര്‍ശനത്തിന് എത്താനുള്ളത് ലൈഗറാണ്. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'ലൈഗര്‍' എന്ന ചിത്രത്തിലെ ഓരോ വിശേഷവും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. 'ലൈഗര്‍' എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് മൈക്ക് ടൈസണ്‍ പൂര്‍ത്തിയാക്കിയെന്നായിരുന്നു ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്.

Scroll to load tweet…

വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊവിഡ് കാരണായിരുന്നു വൈകിയത്. ഇപോള്‍ 'ലൈഗര്‍' എന്ന ചിത്രത്തിന്റെ ജോലികള്‍ പെട്ടെന്ന് പുരോഗമിക്കുകയാണ്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

വിജയ് ദേവെരകൊണ്ട ചിത്രത്തിന്റെ ക്ലൈമാക്സിലാണ് മൈക്ക് ടൈസണ്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. ചായക്കടക്കാരനായ വിജയ് ദേവെരകൊണ്ടയുടെ കഥാപാത്രം ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന ശ്രമങ്ങളുടെ ദൃശ്യങ്ങള്‍ ചിത്രത്തിന്റേതായി പുറത്തുവിട്ടിരുന്നു. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുഎസിലായിരുന്നു 'ലൈഗര്‍' എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്.

മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട വേഷമിടുന്നത്. 'ലൈഗര്‍' എന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പ്രദര്‍ശനത്തിന് എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രം 'ലൈഗര്‍' തിയറ്ററുകളില്‍ തന്നെയാണ് പ്രദര്‍ശനത്തിന് എത്തുക.

Read More : മാപ്പ് പറഞ്ഞ് അക്ഷയ് കുമാര്‍, 'ആ പണം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കും'

പാൻ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് മാപ്പ് പറഞ്ഞ് അക്ഷയ് കുമാര്‍. എല്ലാ പ്രേക്ഷകരോടും താൻ ക്ഷമ ചോദിക്കുന്നുവെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. ഇനി പാൻ മസാല പര്യങ്ങളില്‍ അഭിനയിക്കില്ല. പരസ്യത്തില്‍ നിന്ന് ലഭിച്ച പണം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അക്ഷയ് കുമാര്‍ അറിയിച്ചു.

എല്ലാ പ്രേക്ഷകരോടും താൻ ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ ദിവസങ്ങളായുള്ള പ്രതികരണങ്ങള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചു. പുകയിലെ ഉപയോഗത്തെ ഒരിക്കലും ഞാൻ പിന്തുണയ്‍ക്കില്ല. വിമല്‍ എലൈച്ചിയുടെ പരസ്യങ്ങള്‍ കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍ ഞാൻ മനസിലാകുന്നു. പരസ്യത്തില്‍ നിന്ന് ഞാൻ പിൻമാറുന്നു. അതില്‍ നിന്ന് ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കും. ഞാനുമായുള്ള കരാര്‍ അവസാനിക്കുന്നതുവരെ പരസ്യം സംപ്രേഷണം ചെയ്യും. എന്നാല്‍ ഇനി അത്തരം പരസ്യങ്ങളുടെ ഭാഗമാകില്ലെന്ന് ഉറപ്പ്. എല്ലാവരുടെയും സ്‍നേഹം പ്രതീക്ഷിക്കുന്നുവെന്നും അക്ഷയ് കുമാര്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരിക്കുന്നു.

അജയ് ദേവ്‍ഗണും ഷൂരൂഖ് ഖാനും പാൻ മസാല പരസ്യത്തില്‍ അഭിനയിച്ചിരുന്നു.ഇവര്‍ പാൻ മസാല ചവച്ചുകൊണ്ട് ആരാണ് ഈ പുതിയ കില്ലാഡി എന്ന് ചോദിക്കുന്നതാണ് പരസ്യം. അപ്പോള്‍ അക്ഷയ് കുമാര്‍ പാൻ മസാല ചവച്ചുകൊണ്ട് കടന്നുവരികയും ചെയ്യുകയുമാണ്. പുകയില പരസ്യങ്ങളില്‍ അഭിനിയിക്കില്ലെന്ന് മുമ്പ് പറഞ്ഞ നടനാണ് അക്ഷയ് കുമാര്‍. അക്ഷയ് കുമാര്‍ ഒരു അവസരവാദിയാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് അക്ഷയ് കുമാര്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്.

ബച്ചൻ പാണ്ഡെ എന്ന ചിത്രമാണ് അക്ഷയ് കുമാര്‍ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ഫര്‍ഹാദ് സാംജിയാണ് ചിത്രം സംവിധാനം ചെയ്‍തത്. ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രമാണിത്. കാര്‍ത്തിക് സുബ്ബരാജിന്റെ ജിഗര്‍ തണ്ഡയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്ന ചിത്രത്തിന് രചന നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകനൊപ്പം നിശ്ചയ് കുട്ടണ്ഡയും ചേര്‍ന്നാണ്. നദിയാദ്‍വാല ഗ്രാന്‍ഡ്‍സണ്‍ എന്‍റര്‍ടെയ്‍‍ന്‍‍മെന്‍റിന്‍റെ പശ്ചാത്തലത്തില്‍ സാജിദ് നദിയാദ്‍വാലയാണ് നിര്‍മ്മാണം. സാജിദിന്‍റെ നിര്‍മ്മാണത്തില്‍ അക്ഷയ് കുമാര്‍ നായകനായ പത്താമത് ചിത്രമാണിത്. കൃതി സനോണ്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, അര്‍ഷാദ് വര്‍സി, പങ്കജ് ത്രിപാഠി, പ്രതീക് ബാബര്‍, അഭിമന്യു സിംഗ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം ഗാവമിക് യു അറി.