കൊവിഡിന് മുമ്പ് തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ച ടൊവിനോ തോമസ് ചിത്രം ഫോറൻസിക് ഇനി ബോളിവുഡിലേക്ക്. വിക്രാന്ത് മസേയാണ് ചിത്രത്തിൽ ടൊവിനോയുടെ വേഷത്തിൽ എത്തുന്നത്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇന്റലിജന്റ് ഫിലിം എന്നാണ് വിക്രാന്ത് മസേ ഫോറന്‍സികിനെ വിശേഷിപ്പിച്ചത്. മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ഹിന്ദിയിലെത്തിക്കുന്നത്. അഖില്‍ പോളും അന്‍സാര്‍ ഖാനും ചേര്‍ന്നാണ് മലയാളം പതിപ്പ് സംവിധാനം ചെയ്തത്. സാമൂവൽ ജോൺ കാട്ടൂക്കാരൻ എന്ന ഫോറൻസിക് ഉദ്യോ​ഗസ്ഥന്റെ വേഷത്തിലായിരുന്നു ടൊവിനോ എത്തിയത്. 

ടൊവിനോ തോമസ്, മംമത മോഹന്‍ദാസ്, സൈജു കുറുപ്പ്, രണ്‍ജി പണിക്കര്‍, റെബേക്ക തുടങ്ങിയവരാണ് ഫോറന്‍സിക്കിൽ പ്രധാന വേഷങ്ങൾ ചെയ്തത്. സിറ്റി പൊലീസ് കമ്മീഷ്ണര്‍ ഋതിക സേവ്യര്‍ ഐ.പി.എസ് ആയിട്ടാണ് മംമ്ത എത്തിയത്.