Asianet News MalayalamAsianet News Malayalam

'ഒരു മാസത്തെ ചിത്രീകരണം ബാക്കി, തിയറ്റര്‍ റിലീസ് എന്ന ആഗ്രഹം'; വിനയന്‍ പറയുന്നു

ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ്

vinayan about pathonpathaam noottandu
Author
Thiruvananthapuram, First Published Jun 10, 2021, 8:10 PM IST

പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'. സിജു വില്‍സണ്‍ നായകനാവുന്ന ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ്. കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുന്ന ചിത്രത്തിന് ഒരു മാസത്തെ ഷൂട്ടിംഗ് കൂടിയാണ് അവശേഷിക്കുന്നതെന്ന് വിനയന്‍ പറയുന്നു. മാറിയ പശ്ചാത്തലത്തില്‍ പല ചിത്രങ്ങളും ഒടിടി റിലീസിനായി ഒരുങ്ങുന്നതായ വാര്‍ത്തകള്‍ക്കിടെ പത്തൊമ്പതാം നൂറ്റാണ്ട് തിയറ്ററില്‍ റിലീസ് ചെയ്യാനുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ചും വിനയന്‍ പറയുന്നു.

വിനയന്‍റെ കുറിപ്പ്

"പത്തൊമ്പതാം നൂറ്റാണ്ട്' അതിസാഹസികനും ധീരനുമായിരുന്ന ഒരു പോരാളിയുടെ കഥ എന്നതുപോലെ തന്നെ, അന്ന് തിരുവിതാംകൂറിൽ  ജീവിച്ചിരുന്ന സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ച്ചകള്‍ പ്രതിപാദിക്കുന്ന സിനിമ കൂടിയാണ്. ആ കാലഘട്ടം സത്യസന്ധമായി പുനരാവിഷ്‍കരിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. ഒത്തിരി ഹോം വര്‍ക്ക് അതിനായി ചെയ്തിട്ടുണ്ട്. അതില്‍ എത്രമാത്രം വിജയിക്കാന്‍ കഴിഞ്ഞു എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. ഏതാണ്ട് ഒരു മാസത്തെ ഷൂട്ടിംഗ് കൂടി ഇനി ബാക്കിയുണ്ട്. ഈ ലോക്ഡൗണ്‍ ഒക്കെ കഴിഞ്ഞ് അത് പൂര്‍ത്തീകരിച്ച് ചിത്രം ബിഗ് സ്ക്രീനില്‍ കാണിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആഗ്രഹങ്ങളാണല്ലോ നമ്മളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് തിയറ്ററില്‍ കാണിക്കുവാന്‍ കഴിയും, നിങ്ങള്‍ പ്രേക്ഷകര്‍ വളരെ സംതൃപ്തിയോടെ അതിരുന്ന് കാണും എന്നൊക്കെയുള്ള പ്രതീക്ഷയോടെ നമുക്ക് മുന്നോട്ട് പോകാം"

vinayan about pathonpathaam noottandu

 

നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കരെയാണ് സിജു വിത്സണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കയാദു ലോഹര്‍ ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നങ്ങേലിയായാണ് കയാദു സ്ക്രീനില്‍ എത്തുക. വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണിത്. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുമെന്ന് വിനയന്‍ നേരത്തെ അറിയിച്ചിരുന്നു. എം ജയചന്ദ്രനും റഫീഖ് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാല് ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ഛായാഗ്രഹണം ഷാജികുമാര്‍, കലാസംവിധാനം അജയന്‍ ചാലിശ്ശേരി. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. 

Follow Us:
Download App:
  • android
  • ios