കൊച്ചി: ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ മികച്ച ഹൃസ്വചിത്രമായി വിനീത് വാസുദേവൻ സംവിധാനം ചെയ്ത 'വേലി" തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടൻ മമ്മൂട്ടി അവാര്‍ഡുകള്‍ വിതരണം ചെയ്തു.

സ്റ്റെയിൻസ് എന്ന ചിത്രത്തിലൂടെ റിയ മാത്യൂസ് മികച്ച സംവിധായികയായി. മികച്ച നടനായി മൃഗം എന്ന ചിത്രത്തിലെ അഭിനയത്തിന് ആശിഖ് അബൂബക്കറിനേയും മികച്ച നടിയായി സ്റ്റയിൻസിലെ അഭിനയത്തിന് ലേ ഗ്രേസിനെയും തെരഞ്ഞെടുത്തു. ബി ഉണ്ണികൃഷ്ണൻ, ടിനി ടോം, എസ് എൻ സ്വാമി തുടങ്ങിയവര്‍  പങ്കെടുത്തു.