ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ബാറ്റ്‍സ്മാനാണ് വിരാട് കോലി. നടിയെന്ന നിലയില്‍ വൻ വിജയസ്വന്തമാക്കിയ താരമാണ് അനുഷ്ക ശര്‍മ്മ. സ്വന്തം കരിയറില്‍ വൻ തിരക്കുള്ളവരാണ് വിരാട് കോലിയും അനുഷ്‍ക ശര്‍മ്മയും. പക്ഷേ, രാജ്യത്തെ ഏറ്റവും ആരാധകരുള്ള താരദമ്പതിമാരായ ഇരുവരും മിക്കപ്പോഴും സാമൂഹ്യമാധ്യമങ്ങളിലൂടെ ജീവിതത്തിലെ സന്തോഷനിമിഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇരുവരും ഒരുമിച്ച ചിത്രങ്ങള്‍ വൈറലാകാറുമുണ്ട്. ഇരുവരും ഒന്നിച്ച ഒരു പരസ്യ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

എന്താണ് ഇരുവര്‍ക്കുമിടയില്‍ ഏറ്റവും പ്രത്യേകതയായി ഉള്ളത് എന്ന് വീഡിയോയില്‍ വിരാട് കോലി ചോദിക്കുന്നു. ഒന്നുമില്ല. പരിശുദ്ധമായ സ്നേഹം മാത്രം എന്ന അനുഷ്‍ക ശര്‍മ്മയുടെ മറുപടിയുമാണ് വീഡിയോയിലുമുള്ളത്. എന്തായാലും ഇരുവരും പരസ്യചിത്രത്തില്‍ ഒന്നിച്ചത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കുടുംബജീവിതവും പ്രൊഫഷനും ഒരുപോലെ കൊണ്ടുപോകാനാണ് ശ്രമിക്കാറുള്ളത് എന്നാണ് വിരാട് കോലിയും അനുഷ്‍ക ശര്‍മ്മയും പറയുന്നത്.