പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭം നടക്കുകയാണ്. പൗരത്വ  നിയമ ഭേദഗതിക്ക് എതിരെയും പ്രക്ഷോഭങ്ങളെ നേരിടുന്ന രീതിക്കെതിരെയും താരങ്ങളടക്കം വിമര്‍ശനവുമായി രംഗത്ത് എത്തുന്നു. മലയാളത്തിലെയും ഹിന്ദിയിലെയും താരങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. സംവിധായകനും സംഗീതസംവിധായകനുമായ വിശാല്‍ ഭരദ്വാജും സംഭവത്തില്‍ രൂക്ഷമായി പ്രതികരണവുമായി രംഗത്ത് എത്തി. താൻ വളര്‍ന്ന ഇന്ത്യ ഇങ്ങനെയായിരുന്നില്ല എന്നാണ് വിശാല്‍ ഭരദ്വാജ് പറയുന്നത്.

മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ ഭിന്നിപ്പിക്കുന്നതിനാൽ നിലവിലെ സാഹചര്യം ഭയാനകമാണ്, അത് ഞാൻ വളർന്ന ഇന്ത്യയല്ല- വിശാല്‍ ഭരദ്വാജ് പറയുന്നു. നിലവിലെ സാഹചര്യങ്ങളെ സൂചിപ്പിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്‍തുകൊണ്ടും വിശാല്‍ ഭരദ്വാജ് പ്രതിഷേധം രേഖപ്പെടുത്തുന്നു.