വിശാല്‍ നായകനായ മാര്‍ക്ക് ആന്റണിയുടെ ഒടിടി റിലീസ് റിപ്പോര്‍ട്ട്. 

വിശാല്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് മാര്‍ക്ക് ആന്റണി. സംവിധാനം ആദിക് രവിചന്ദ്രൻ ആണ്. റിലീസിന് മികച്ച അഭിപ്രായമാണ് ചിത്രത്തിന്. വൻ ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ ചിത്രത്തിന്റെ ഒടിടി സ്‍ട്രീമിംഗ് സംബന്ധിച്ച റിപ്പോര്‍ട്ടും ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കുകയാണ്.

തിയറ്റര്‍ റണ്‍ പൂര്‍ത്തിയായ ശേഷമേ ഒടിടിയില്‍ മാര്‍ക്ക് ആന്റണി റിലീസ് ചെയ്യുകയുള്ളൂ. മാര്‍ക്ക് ആന്റണി ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏകദേശം ഒരു മാസത്തിന് ശേഷം റിലീസ് ചെയ്യും എന്നാണ് ജാഗ്രണ്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഭിനന്ദൻ രാമാനുജനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

ഇന്നലെ പ്രദര്‍ശനത്തിനെത്തിയ മാര്‍ക്ക് ആന്റണി സിനിമ ജവാന്റെ കുതിപ്പിലും മികച്ച അഭിപ്രായമാണ് നേടിയത്. ഷാരൂഖ് ഖാന്റെ ജവാൻ മികച്ച കളക്ഷനുമായി മുന്നേറുമ്പോള്‍ മാര്‍ക്ക് ആന്റണി റിലീസ് ചെയ്‍തതില്‍ വിശാല്‍ പ്രതികരണം നടത്തിയിരുന്നു. മത്സരം ഒഴിവാക്കാനാകാത്ത സാഹചര്യമാണ് ഇപ്പോഴെന്ന് പറയുകയാണ് വിശാല്‍. ആഴ്‍ചകളില്‍ വിവിധ ഭാഷകളിലെ പുതിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ടെന്നും അതുകൊണ്ട് കാത്തിരിക്കാനാകില്ലെന്നുമാണ് വിശാല്‍ പ്രതികരിച്ചത്. എന്തായാലും വിശാലിന്റെ ഒരു വൻ തിരിച്ചുവരവാണ് മാര്‍ക്ക് ആന്റണി. മാര്‍ക്ക് ആന്റണി എന്ന ടൈറ്റില്‍ കഥാപാത്രമാണ് വിശാലിന്. വ്യത്യസ്‍ത മേക്കോവറുകളില്‍ വിശാല്‍ വിസ്‍മയിപ്പിക്കുന്നുണ്ട്.

എസ് ജെ സൂര്യയുടെ പ്രകടനം ചിത്രത്തില്‍ മികച്ചതാണ് എന്നാണ് മാര്‍ക്ക് ആന്റണി കണ്ടവരുടെ അഭിപ്രായം. വില്ലനായിട്ടാണ് എസ് ജെ സൂര്യയുള്ളത്. സില്‍ക്ക് സ്‍മിതയെയും അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തില്‍ ഉണ്ട്. സുനില്‍, ഋതു വര്‍മ, അഭിനയ, കെ ശെല്‍വരാഘവൻ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലെ തുടങ്ങിയവരും മാര്‍ക്ക് ആന്റണിയില്‍ വേഷമിട്ടിരിക്കുന്നു.

Read More: കീര്‍ത്തി സുരേഷും അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നുവെന്ന് പ്രചരണം, പ്രതികരിച്ച് നടിയുടെ അച്ഛൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക