തിരക്കഥാകൃത്തായും നടനായും ശ്രദ്ധേയനായ വിഷ്‍ണു ഉണ്ണിക്കൃഷ്‍ണൻ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. സുജിത് ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവർധൻ  ആണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. രണ്ട് എന്നാണ് സിനിമയുടെ പേര്. അന്ന രേഷ്‍മരാജൻ ആണ് നായിക. ഇന്ദ്രൻസ്,ടിനി ടോം, ഇർഷാദ്,സുധി കോപ്പ, കലാഭവൻ റഹ്‍മാൻ, അനീഷ് ജി മേനോൻ, മാലാ പാർവതി, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക തുടങ്ങിയവർക്കൊപ്പം മലയാളത്തിലെ വലിയൊരു താര നിര ചിത്രത്തിലുണ്ട്.  ഛായാഗ്രഹണം അനീഷ് ലാൽ, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, കലാസംവിധാനം അരുൺ വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് പട്ടണം റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം നിർവഹിക്കുന്നത്.