കുട്ടിത്താരമായി എത്തി നായകനായി വളര്‍ന്ന കലാകാരനാണ് വിഷ്‍ണു ഉണ്ണികൃഷ്‍ണൻ.  രാപ്പകല്‍ പോലുള്ള സിനിമകളില്‍ ബാലതാരമായി തിളങ്ങിയ വിഷ്‍ണു ഉണ്ണികൃഷ്‍ണൻ പിന്നീട് നായകനായി. മിമിക്രി താരമായിട്ടായിരുന്നു കലാരംഗത്തേയ്‍ക്ക് എത്തിയത്. വിഷ്‍ണു ഉണ്ണികൃഷ്‍ണൻ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഷാഫിയായിരിക്കും ചിത്രം സംവിധാനം ചെയ്യുക.

ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‍നറായിരിക്കും ചിത്രമെന്നാണ് സൂചന. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സിനിമയിലെ മറ്റ് കഥാപാത്രങ്ങളാരായിരിക്കുമെന്നും വ്യക്തമല്ല. അതേസമയം ദൃശ്യം എന്ന ചിത്രത്തിനു ശേഷം മോഹൻലാലിനൊപ്പം ജീത്തു ജോസഫ് വീണ്ടും ഒന്നിക്കുമെന്ന് റിപ്പോര്‍ട്ടുമുണ്ട്. ആക്ഷൻ ത്രില്ലര്‍ ചിത്രമായിരിക്കും മോഹൻലാല്‍ നായകനായി എത്തുക.