ഉടൻ തന്നെ തെറ്റ് തിരുത്തിയ ബുക്ക് കിട്ടുമെന്നും വിസ്‍മയ മോഹൻലാല്‍ പറഞ്ഞു.

മോഹൻലാലിന്റെ മകള്‍ വിസ്‍മയ മോഹൻലാലിന്റെ ഒരു പുസ്‍തകം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഗ്രെയിൻസ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്‍തകമാണ് പ്രസിദ്ധീകരിച്ചത്. പുസ്‍തകം വൻ ഹിറ്റായി മാറിയിരുന്നു. ഇപോഴിതാ പുസ്‍കത്തിന്റെ ഇ ബുക്കില്‍ തെറ്റുകളുണ്ടെന്ന വാര്‍ത്തയാണ് വരുന്നത്. വിസ്‍മയ മോഹൻലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഉടൻ തെറ്റു തിരുത്തുമെന്നും വിസ്‍മയ മോഹൻലാല്‍ അറിയിച്ചു.

ഇ ബുക്കില്‍ തെറ്റുകള്‍ വന്നിട്ടുണ്ട്. ലേ ഔട്ട് മാറിപോയി. അത് തിരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വാങ്ങിയവരോട് ഞാൻ ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് തന്നെ അപ്‍ഡേറ്റ് ചെയ്‍ത ബുക്ക് നിങ്ങള്‍ക്കും കിട്ടുമെന്നാണ് വിസ്‍മയ മോഹൻലാല്‍ പറഞ്ഞത്. വിസ്‍മയ മോഹൻലാല്‍ തന്നെയാണ് പുസ്‍തകത്തിലെ ചൂണ്ടിക്കാട്ടിയത്. എന്തായാലും ഉടൻ തന്നെ തെറ്റ് തിരുത്തിയ ഇ ബുക്ക് കിട്ടുമെന്ന് എല്ലാവര്‍ക്കും കിട്ടുമെന്ന് വിസ്‍മയ മോഹൻലാല്‍ പറഞ്ഞതിനാല്‍ അതിന്റെ വിശ്വാസത്തിലാണ് എല്ലാവരും.

മകള്‍ വിസ്‍മയയുടെ പുസ്‍തകം ബെസ്റ്റ് സെല്ലറായതിന്റെ സന്തോഷം മോഹൻലാല്‍ അറിയിച്ചിരുന്നു.

പെൻഗ്വിൻ ബുക്സ് ആണ് പുസ്‍തകം പ്രസിദ്ധീകരിച്ചത്.