സോനം കപൂറിന് വിവാഹ വാര്‍ഷിക ആശംസകളുമായി സഹോദരി റിയ കപൂര്‍.

നടി സോനം കപൂറിന്റെയും ഭര്‍ത്താവ് ആനന്ദ് അഹൂജയുടെയും വിവാഹ വാര്‍ഷികമാണ് ഇന്ന്. സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹ ആല്‍ബത്തില്‍ നിന്നുള്ള മനോഹരമായ ഫോട്ടോ പങ്കുവെച്ച് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് സഹോദരി റിയ കപൂര്‍.

ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ട ആള്‍ക്കാര്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍. നഷ്‍ടടപ്പെട്ട രണ്ട് വര്‍ഷത്തെ കാര്യങ്ങളുണ്ട്. പക്ഷേ അതൊക്കെ ചെയ്യാൻ നമുക്ക് ഇനിയും ജീവിതം ഉണ്ട്. എന്റെ ആത്മാവിന്റെ ഒരു ഭാഗം മിസ് ചെയ്യുന്നതായിട്ടാണ് തോന്നുന്നത് എന്നും സോനം കപൂറിന്റെ സഹോദരി റിയ കപൂര്‍ എഴുതുന്നു.

ഒരുപാട് സ്‍നേഹിക്കുന്നുവെന്നാണ് സോനം കപൂര്‍ മറുപടിയായി എഴുതിയത്.

നടൻ അനൂപ് കപൂറിന്റെ മകളാണ് സോനം കപൂര്‍.