Asianet News MalayalamAsianet News Malayalam

രാജമൗലിയുടെ ഓഫര്‍ നിരസിച്ച മോഹൻലാല്‍, സിനിമ തള്ളിയ ബാലകൃഷ്‍ണ, ബാഹുബലിയാകേണ്ടിയിരുന്ന ഹൃത്വിക് റോഷൻ

രാജമൗലിയുടെ ഓഫര്‍ നിരസിച്ച മോഹൻലാല്‍, സിനിമ സ്വീകരിക്കാതിരുന്ന വിവേക് ഒബ്റോയിയും.

When Mohanlal Hrithik Roshan John Balakrishna Vivek Oberoi rejects S S Rajamouli films offer hrk
Author
First Published Sep 25, 2023, 11:03 AM IST

എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള സിനിമയിലെ വേഷങ്ങള്‍ ആരും കൊതിക്കുന്നതാണ്. ഇന്ത്യയിലെ മാത്രമല്ല വിദേശ സിനിമാ താരങ്ങളും എസ് എസ് രാജമൗലി ഒരുക്കുന്ന ചിത്രങ്ങളില്‍ ഒരു ചെറു വേഷമെങ്കിലും ചെയ്യാൻ അവസരം തേടുന്നവരാണ്. എന്നാല്‍ എസ് എസ് രാജമൗലിയുടെ ചിത്രത്തിലെ അവസരം പല കാരണങ്ങളാല്‍ തിരക്കസ്‍കരിക്കേണ്ടി വന്ന താരങ്ങളും ഇന്ത്യയിലുണ്ട്. ഹൃതൃിക് റോഷൻ മുതല്‍ മോഹൻലാല്‍ വരെ അക്കൂട്ടത്തില്‍ ഉണ്ട്.

രാജമൗലിയുടെ കരിയറിലെ വൻ ഹിറ്റ് ചിത്രമാണ് ബാഹുബലി. നടൻ പ്രഭാസിന്റെ തലവര മാറ്റിയ ചിത്രവുമാണ് ബാഹുബലി. എന്നാല്‍ ബാഹുബലിയുടെ വേഷത്തിലേക്ക് രാജമൗലി ആദ്യം പരിഗണിച്ചത് ഹൃത്വിക് റോഷനെ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡില്‍ ബാഹുബലി ഒരുക്കാനുമാണ് ആലോചിച്ചിരുന്നത്. തന്റെ പ്രൊജക്റ്റിനൊപ്പം ഒരാള്‍ ഔദ്യോഗികമായി ഭാഗമായി കഴിഞ്ഞാല്‍ മാത്രമേ എസ് എസ് രാജമൗലി കഥ വെളിപ്പെടുത്താറുള്ളൂ. ഇതിനാലാണ് ഹൃത്വിക് റോഷൻ രാജമൗലിയുട സിനിമ വേണ്ടെന്നു വെച്ചത്. ബാഹുബലിയായി പ്രഭാസിനെ തെരഞ്ഞെടുക്കുകയും ചെയ്‍തു. ഹൃത്വിക് മോഹൻ ജദാരോടെ ഭാഗമാകുകയായിരുന്നു.

ബോളിവുഡില്‍ നിന്നുള്ള നടനെയാണ് വില്ലൻ കഥാപാത്രമായ ഭല്ലദേവെയേയും അവതരിപ്പിക്കാൻ എസ് എസ് രാജമൗലി ആദ്യം ആലോചിച്ചത്. വിവേക് ഒബ്റോറിയെയായിരുന്നു രാജമൗലി പരിഗണിച്ചത്. തിരക്കായതിനാല്‍ വിവേക് ഒബ്‌റോയി പിൻമാറി. റാണാ ദഗുബാട്ടി ബാഹുബലിയുടെ ഭാഗമായി. ജോണ്‍ എബ്രഹാമിനെയും രാജമൗലി പരിഗണിച്ചിരുന്നു. എന്നാല്‍ ജോണ്‍ എബ്രഹാം മറുപടി പോലും നല്‍കിയില്ല. തുടര്‍ന്നാണ് റാണാ ദഗുബാട്ടിയെ തീരുമാനിച്ചതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ബാഹുബലിയിലെ രാജ്‍മാതാ ശിവഗാമിയുടെ ദേവിയെന്ന കഥാപാത്രമാകാൻ പരിഗണിച്ചത് ശ്രീദേവിയെയായിരുന്നു. പക്ഷേ ഉയര്‍ന്ന പ്രതിഫലം ചോദിച്ചതിനാല്‍ താരത്തിന് പകരം രമ്യാ കൃഷ്‍ണനെ രാജ്‍മാതാ ശിവഗാമിയുടെ ദേവിയാകാൻ രാജമൗലി തെരഞ്ഞെടുക്കുകയായിരുന്നു. കട്ടപ്പയാകാൻ എസ് എസ് രാജമൗലി ആദ്യം സമീപിച്ചത് നമ്മുടെ മോഹൻലാലിനെയായിരുന്നു എന്നും അക്കാലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് തീരുമാനിച്ച ചില സിനിമകളുടെ തിരക്കുകളാല്‍ മോഹൻലാല്‍ ഓഫര്‍ നിരസിക്കുകയായിരുന്നെങ്കിലും കംപ്ലീറ്റ് ആക്‍ടര്‍ക്കൊപ്പമുള്ള സിനിമ തന്റെ സ്വപ്‍നമാണ് എന്ന് രാജമൗലി പിന്നീടും പറഞ്ഞിട്ടുണ്ട്. കട്ടപ്പയായി എത്തിയത് നടൻ സത്യരാജായിരുന്നു. സിംഹാദ്രിയിലെ നായകന്റെ വേഷത്തിലേക്ക് രാജമൗലി ആദ്യം ബാലകൃഷ്‍ണയെയാണ് സമീപിച്ചതെങ്കിലും നടൻ നിരസിച്ചതിനാല്‍ ജൂനിയര്‍ എൻടിആറിലേക്ക് എത്തുകയായിരുന്നു. മെയ്‍ഡ് ഇൻ ഇന്ത്യ എന്ന സിനിമയാണ് അടുത്തിടെ എസ് എസ് രാജമൗലി പ്രഖ്യാപിച്ചിട്ടുള്ളത്.

Read More: കളക്ഷനില്‍മുന്നില്‍ ടൊവിനൊ, രണ്ട് സിനിമകള്‍ മോഹൻലാലിന്, ഇടമില്ലാതെ മമ്മൂട്ടി, 6 സ്ഥാനങ്ങളില്‍ ഇവര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios