വിജയ്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഹിറ്റ് സംവിധായകൻ പേരരശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ വിജയ് നായകനാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാല്‍ വിജയ്‍യെ നായകനാക്കി ഒരു തിരക്കഥ എഴുതിയിട്ടുണ്ടെന്ന് പേരരശ് തന്നെ വ്യക്തമാക്കുന്നു.  

തിരുപ്പതി, ശിവകാശി എന്നീ ഹിറ്റ് സിനിമകള്‍ക്ക് വേണ്ടിയാണ് പേരരശും വിജയ്‍യും ഇതിനു മുമ്പ് ഒന്നിച്ചിട്ടുണ്ട്. രണ്ട്  സിനിമകളും വൻ വിജയമായിരുന്നു. പുതിയ സിനിമയുടെ പ്രമേയം സംബന്ധിച്ചൊന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. അതേസമയം ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും വിജയ്‍ നായകനാകുന്നുണ്ട്.