തമിഴകത്തെ ശ്രദ്ധേയനായ സംവിധായകനാണ് വെട്രിമാരൻ. നിരൂപകശ്രദ്ധയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ സ്വന്തമാക്കിയ ചിത്രങ്ങള്‍ സംവിധാനം ചെയ്‍തിട്ടുണ്ട് വെട്രിമാരൻ. ഓണ്‍ലൈനില്‍ വെട്രിമാരന്റെ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. തിയേറ്ററുകളിലും ചിത്രത്തിന് സ്വീകാര്യത ലഭിക്കുന്നുണ്ട്. വിജയ്‍യുമായി വെട്രിമാരൻ ഒന്നിക്കാൻ പോകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

അടുത്തിടെ വിജയ്‍യെ വെട്രിമാരൻ സന്ദര്‍ശിച്ചിരുന്നു. കഥ പറയുകയും ചെയ്‍തു. സിനിമ ചെയ്യാമെന്ന തീരുമാനത്തിലാണ് വെട്രിമാരനും വിജയ്‍യും എന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്. അങ്ങനെ വന്നാല്‍ എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ ആസ്വദിക്കുന്ന ചിത്രമായിരിക്കും എത്തുക. വെട്രിമാരന്റെയും വിജയ്‍യുടെയും ആരാധകര്‍ക്ക് ആഘോഷിക്കാനും വകയാകും.