രവി ശങ്കറിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്‍മ പര്‍വ്വത്തിന് അഡീഷണല്‍ സ്ക്രിപ്റ്റ് എഴുതിയ രവിശങ്കര്‍ (Ravi Sankar) സംവിധായകനായും അരങ്ങേറ്റം കുറിക്കുന്നു. ജയസൂര്യ (Jayasurya) നായകനാവുന്ന ചിത്രത്തിന്‍റെ പേര് റൈറ്റര്‍ (Writer) എന്നാണ്. മിസ്റ്ററി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രചയിതാവ് ഷാഹി കബീറിന്‍റേതാണ് തിരക്കഥ. ടൈറ്റില്‍ പോസ്റ്റര്‍ അടക്കമാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

യൂലിൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഖിൽ, ആഷിക് എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ലൂക്ക, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച നിമിഷ് രവിയാണ് ക്യാമറാമാന്‍. സംഗീതം യാക്സൻ, നേഹ, എഡിറ്റിംഗ് കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ. ഗാന രചന അൻവർ അലി, പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥ്, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, അസോസിയേറ്റ് ഡയറക്ടർ ഷെലി ശ്രീസ്, സൗണ്ട് ഡിസൈൻ രംങ്കനാഥ് രവി, പരസ്യകല യെല്ലോ ടൂത്ത്. ചിത്രീകരണം കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായി ഉടന്‍ ആരംഭിക്കും. പി ആർ ഒ- എ എസ് ദിനേശ്.

'ഏറെക്കാലമായുള്ള പ്ലാന്‍'; മോഹന്‍ലാല്‍ സിനിമയെക്കുറിച്ച് ആഷിഖ് അബു

അതേസമയം മലയാളത്തില്‍ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ ലഭിച്ച ചിത്രങ്ങളില്‍ ഒന്നാണ് ഭീഷ്‍മ പര്‍വ്വം. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന അമല്‍ നീരദ്- മമ്മൂട്ടി ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാലാ'ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് (Amal Neerad) ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്‍മ പര്‍വ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്. അമല്‍ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അഡീഷണല്‍ സ്ക്രിപ്റ്റ് രവിശങ്കര്‍, അഡീഷണല്‍ ഡയലോഗ്‍സ് ആര്‍ജെ മുരുകന്‍. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സംഗീതം സുഷിന്‍ ശ്യാം, വരികള്‍ റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ സുനില്‍ ബാബു, ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈന്‍ തപസ് നായക്, സ്റ്റണ്ട് ഡയറക്ടര്‍ സുപ്രീം സുന്ദര്‍, അസോസിയേറ്റ് ഡയറക്ടര്‍ ലിനു ആന്‍റണി. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. പിആര്‍ഒ ആതിര ദില്‍ജിത്ത്. സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്. മാര്‍ച്ച് 3ന് തിയറ്ററുകളിലെത്തും.