ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ഓള്‍റൌണ്ടറില്‍ ഒരാളായ യുവരാജ് സിംഗ് രാജ്യാന്തരക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്താണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. യുവരാജിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തോട് പ്രതികരിച്ച് സിനിമാതാരങ്ങളും രംഗത്ത് എത്തി. യുവരാജ് സിംഗ് ഒരു യോദ്ധാവായിരുന്നുവെന്നാണ് അനുഷ്‍ക ശര്‍മ്മ പറയുന്നത്.

ഓര്‍മ്മകള്‍ക്ക് നന്ദി. താങ്കള്‍ ഒരു യോദ്ധാവും ഒരുപാട് പേര്‍ക്ക് പ്രചോദനവുമായിരുന്നു. ജീവിതത്തിലെ അടുത്ത ഇന്നിംഗ്‍സിന് എല്ലാ ആശംസകളും- അനുഷ്‍ക ശര്‍മ്മ പറയുന്നു. താങ്കള്‍ എക്കാലവും തന്റെ ഫേവറേറ്റീവ് ആയി തുടരുമെന്നാണ് ഹുമ ഖുറേഷി പറയുന്നത്. എല്ലായ്‍പ്പോഴും സ്നേഹം, എല്ലാ വിധ ആശംസകളും എന്ന് ഹുമ ഖുറേഷി പറയുന്നു. തന്റെ ഏറ്റവും ഫേഫറേറ്റീവ് ആയ ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിന് താങ്കളാണ് ഉത്തരം എന്ന് നേഹ ധുപിയ പറയുന്നു. അതൊരിക്കലും മാറില്ലെന്നും നേഹ ധുപിയ പറയുന്നു.