ദ കോണ്‍ജ്വറിംഗിലെ 'പ്രേതബാധയുള്ള' പാവ വീണ്ടും പേടിപ്പിക്കാൻ എത്തുന്നു. അന്നബെല്ലെ കംസ് ഹോമിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 

ദ കോണ്‍ജ്വറിംഗിലെ 'പ്രേതബാധയുള്ള' പാവ വീണ്ടും പേടിപ്പിക്കാൻ എത്തുന്നു. അന്നബെല്ലെ കംസ് ഹോമിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

അമേരിക്കയില്‍ മ്യൂസിയത്തിൽ ഒരു കണ്ണാടിപെട്ടിയിൽ അടച്ചുവച്ചിരിക്കുകയാണ് അന്നബെല്ലെയെ. എഡ്‌വേഡ്‌ വാറൻ, ലോറയിൻ വാറൻ എന്ന ദമ്പതികളുടെ ജീവിതകഥയില്‍ നിന്നുള്ള അത്തരം സംഭവങ്ങള്‍ ആസ്‍പദമാക്കി കഥ മെനയുകയായിരുന്നു കോണ്‍ജ്വറിംഗ് പരമ്പരയിലെ സിനിമകള്‍. എഡ്‌വേഡ്‌ വാറൻ, ലോറയിൻ വാറൻ എന്നിവരായി അന്നബെല്ലെ കംസ് ഹോമില്‍ എത്തുന്നത്. പാട്രിക് വില്‍സണും വെറ ഫാര്‍മിഗയുമാണ്. പുതിയ ചിത്രത്തിലും പേടിപ്പെടുത്തുന്ന നിരവധിരംഗങ്ങളുണ്ടാകും എന്നാണ് കരുതുന്നത്.