'വട ചെന്നൈ'ക്ക് ശേഷം ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'അസുരന്റെ' ട്രെയ്‌ലര്‍ പുറത്തെത്തി. മഞ്ജു വാര്യരാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റമാണ് ചിത്രം. 

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം. ഛായാഗ്രഹണം ആര്‍ വേല്‍രാജ്. എഡിറ്റിംഗ് ആര്‍ രാമര്‍. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താണുവാണ് നിര്‍മ്മാണം. അഭിരാമി, ടീജെ അരുണാസലം, പ്രകാശ് രാജ്, പശുപതി, യോഗി ബാബു, ആടുകളം നരേന്‍, ഗുരു സോമസുന്ദരം, ബാലാജി ശക്തിവേല്‍, സുബ്രഹ്മണ്യ ശിവ, തലൈവാസല്‍ വിജയ്, കെന്‍ കരുണാസ്, പവന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.