വിശാല്‍ മുന്‍പവതരിപ്പിച്ച പൊലീസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാവും 'അയോഗ്യ'യിലേതെന്ന് ട്രെയ്‌ലര്‍ പറയുന്നു. മെയ് 10ന് തീയേറ്ററുകളിലെത്തും.

വിശാല്‍ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് 'അയോഗ്യ'. നവാഗതനായ വെങ്കട് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഒന്നാണ്. വിശാല്‍ മുന്‍പവതരിപ്പിച്ച പൊലീസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാവും 'അയോഗ്യ'യിലേതെന്ന് ട്രെയ്‌ലര്‍ പറയുന്നു. അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന പൊലീസ് ഓഫീസറാണെന്നാണ് ട്രെയ്‌ലറിലെ സൂചന. 'അയോഗ്യന്‍' എന്നാണ് അയാള്‍ തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

റാഷി ഖന്ന നായികയാവുന്ന ചിത്രത്തില്‍ പാര്‍ഥിപന്‍, കെ എസ് രവികുമാര്‍, പൂജ ദേവരിയ, യോഗി ബാബു, എം എസ് ഭാസ്‌കര്‍, ആനന്ദ് രാജ്, സോണിയ അഗര്‍വാള്‍ എന്നിവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. സംവിധായകന്റേത് തന്നെയാണ് രചന. വി ഐ കാര്‍ത്തിക് ഛായാഗ്രഹണം. സംഗീതം സാം സി എസ്. ആക്ഷന്‍ കൊറിയോഗ്രഫി റാം-ലക്ഷ്മണ്‍. മെയ് 10ന് തീയേറ്ററുകളിലെത്തും.