ഇന്ദ്രന്‍സ്, പൗളി വത്സൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'ഗാഗുല്‍ത്തായിലെ കോഴിപ്പോര്'. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഇതില്‍ പങ്കില്ല എന്ന ടാഗ്‌ലൈനിലെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ജിബിറ്റ് , ജിനോയ് എന്നീ നവാഗത സംവിധായകരാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് കുടുംബങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ടീസറിന് ലഭിക്കുന്നത്.

സോഹൻ സീനു ലാല്‍, പ്രവീണ്‍ കമ്മട്ടിപ്പാടം, വീണ നന്ദകുമാര്‍, അഞ്ജലി നായര്‍, നവജിത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. വിജി ജയകുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിബിറ്റ് ജോർജാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം രാഗേഷ് നാരായണനും സംഗീതം ബിജിബാലും നിർവഹിച്ചിരിക്കുന്നു.