അമിതാഭ് ബച്ചനൊപ്പമെത്തി വന്‍ വിജയം നേടിയ 'ബദ്‌ല'യ്ക്ക് ശേഷം മറ്റൊരു ത്രില്ലര്‍ ചിത്രവുമായി എത്തുകയാണ് തപ്‌സി പന്നു. എന്നാല്‍ ബദ്‌ല ലരു മിസ്റ്ററി ത്രില്ലര്‍ ആയിരുന്നുവെങ്കില്‍ ജൂണ്‍ 14ന് തീയേറ്ററുകളില്‍ എത്താനൊരുങ്ങുന്ന 'ഗെയിം ഓവര്‍' ഒരു ക്രൈം ത്രില്ലര്‍ ആണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി.

സ്വപ്‌ന എന്ന ഗെയിം ഡിസൈനറുടെ റോളിലാണ് തപ്‌സി എത്തുന്നത്. അവരുടെ സമീപകാല കരിയറിലെ മികച്ച വേഷങ്ങളിലൊന്നായിരിക്കും 'ഗെയിം ഓവറി'ലേത് എന്ന് ട്രെയ്‌ലര്‍ പറയുന്നു. അനുരാഗ് കാശ്യപും വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അശ്വിന്‍ ശരവണനാണ്. റോണ്‍ എഥാന്‍ യൊഹാനാണ് സംഗീതം. എ വസന്ത് ഛായാഗ്രഹണം. സംഘട്ടനം 'റിയല്‍' സതീഷ്. ഹിന്ദിയ്ക്ക് പുറമെ തമിഴിലും തെലുങ്കിലുമായി ജൂണ്‍ 14ന് തീയേറ്ററുകളില്‍.