മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയാണ് ഗാനഗന്ധര്‍വൻ. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഗാനമേള ഗായകനായ കലാസദൻ ഉല്ലാസാണ് മമ്മൂട്ടി ചിത്രത്തില്‍. രമേഷ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വന്ദിതയാണ് നായിക. ഹരി നായരും രമേഷ് പിഷാരടിയും തിരക്കഥയും സംഭാഷണവും എഴുതുന്നു. ദീപക് ദേവ് ആണ് സംഗീത സംവിധായകൻ.. സുരേഷ് കൃഷ്‍ണ, അശോകൻ തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്.