ഹൃത്വിക് റോഷൻ നായകനാകുന്ന പുതിയ സിനിമയാണ് സൂപ്പര്‍ 30. ചിത്രത്തില്‍ ഗണിതശാസ്‍ത്രഞ്ജനായ ആനന്ദ് കുമാറായാണ് ഹൃത്വിക് റോഷൻ അഭിനയിക്കുന്നത്.  ഹൃത്വിക് റോഷൻ നടത്തിയ മേയ്‍ക്ക് ഓവര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രം ജൂലൈ 12നായിരിക്കും റിലീസ് ചെയ്യുക. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഹൃത്വിക് റോഷൻ മികച്ച അഭിനയമാണ് ചിത്രത്തില്‍ നടത്തുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ചിത്രത്തിലെ കഥാപാത്രത്തെ മെച്ചപ്പെടുത്താനായി നേരത്തെ ഹൃത്വിക് റോഷൻ ആനന്ദ് കുമാറിനെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തിയിരുന്നു. മൃണാല്‍ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. വികാസ് ബഹല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം ഹൃത്വിക്കിന്റേതായി 2017ല്‍ ഇന്ത്യയില്‍ റിലീസ് ചെയ്‍ത കാബില്‍ ചൈനയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ചൈനയിലെ റിലീസ് മുന്നോടിയായി നടത്തിയ പ്രദര്‍ശനത്തിന് വലിയ പ്രതികരണമാണ് ലഭിച്ചത്. കാബിലില്‍ ഒരു അന്ധകഥാപാത്രമായിട്ടായിരുന്നു ഹൃത്വിക് റോഷൻ എത്തിയത്. യാമി ഗൌതം ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്.