മമ്മൂട്ടി ആരാധകരായ കഥാപാത്രങ്ങളെത്തുന്ന 'ഇക്കയുടെ ശകട'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. അപ്പാനി ശരത്തും ഡിജെ തൊമ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിന്‍സ് അവറാച്ചനാണ്. കോമഡി ഫാന്റസി ത്രില്ലര്‍ ഴോണറിലുള്ള സിനിമയാണെന്നും പരീക്ഷണാടിസ്ഥാനത്തിലുള്ള സിനിമയാണെന്നുമാണ് സംവിധായകന്റെ പക്ഷം.

പോപ്പ് സിനിമാസ് നിര്‍മ്മിക്കുന്ന 'ഇക്കയുടെ ശകട'ത്തിന്റെ ഛായാഗ്രഹണം വിദ്യാശങ്കര്‍ ആണ്. എഡിറ്റര്‍ വിഷ്ണു വേണുഗോപാല്‍. ചാള്‍സ് നസരെത്ത് ആണ് സംഗീതം.