ഒരിടവേളയ്‍ക്ക് ശേഷം സുന്ദര്‍ സി നായകനായി വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നു. ഇരുട്ട് എന്ന സിനിമയിലാണ് സുന്ദര്‍ സി പ്രധാന കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഹൊറര്‍ സിനിമയായിട്ടാണ് ഇരുട്ട് ഒരുക്കിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഇരുട്ടില്‍ സുന്ദര്‍ സി അഭിനയിക്കുന്നത്.  സാക്ഷി ചൌധരി, സായ് ധൻസിക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഗിരിഷ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.