ഫിനിക്‌സ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതുള്‍പ്പെടെ നിരവധി ലുക്കുകള്‍ നേരത്തേ പുറത്തെത്തിയിരുന്നെങ്കിലും ടീസറിനായി വലിയ കാത്തിരിപ്പുണ്ടായിരുന്നു ലോകമെങ്ങുമുള്ള 'ജോക്കര്‍' ആരാധകര്‍ക്കിടയില്‍. 

ഹോളിവുഡില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പുള്ള സിനിമകളിലൊന്നായ 'ജോക്കറി'ന്റെ ടീസര്‍ ട്രെയ്‌ലര്‍ പുറത്തെത്തി. വാക്കീന്‍ ഫിനിക്‌സ് ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം, ഒരു സ്റ്റാന്‍ഡ്അപ് കൊമേഡിയനില്‍ നിന്ന് 'ജോക്കറി'ലേക്കുള്ള ആര്‍തര്‍ ഫ്‌ളെക്ക് എന്ന കഥാപാത്രത്തിന്റെ കഥയാണ് പറയുന്നത്. ഫിനിക്‌സ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതുള്‍പ്പെടെ നിരവധി ലുക്കുകള്‍ നേരത്തേ പുറത്തെത്തിയിരുന്നെങ്കിലും ടീസറിനായി വലിയ കാത്തിരിപ്പുണ്ടായിരുന്നു ലോകമെങ്ങുമുള്ള 'ജോക്കര്‍' ആരാധകര്‍ക്കിടയില്‍. 

Add Asianetnews as a Preferred SourcegooglePreferred

2.24 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ആര്‍തര്‍ ഫ്‌ളെക്ക് എന്ന കഥാപാത്രത്തെയും പശ്ചാത്തലത്തെയും അവതരിപ്പിക്കുകയാണ് സംവിധായകന്‍ ടോഡ് ഫിലിപ്‌സ്. സിനിമയുടെ ഏകദേശരൂപം എന്തായിരിക്കുമെന്ന് വ്യക്തമായ സൂചന തരുന്ന തരത്തിലാണ് ടീസര്‍. റോബര്‍ട്ട് ഡി നീറോ, ഫ്രാന്‍സസ് കൊണ്‍റോയ്, ബ്രെറ്റ് കളന്‍, മാര്‍ക് മറോണ്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം തീയേറ്ററുകളില്‍ കാണാന്‍ ആറ് മാസം കൂടി കാത്തിരിക്കണം. ഒക്ടോബര്‍ നാലിനാണ് റിലീസ്.