പ്രദീപന്‍ എന്ന അഭിഭാഷകനായാണ് ആസിഫ് എത്തുന്നത്. ഒരു യുവജനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രദീപന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒരു സീറ്റ് തനിക്ക് നല്‍കുമെന്ന പ്രതീക്ഷയുള്ള ആളുമാണ്. 

ആസിഫ് അലി നായകനാവുന്ന 'കക്ഷി: അമ്മിണിപ്പിള്ള'യുടെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി. പ്രദീപന്‍ എന്ന അഭിഭാഷകനായാണ് ആസിഫ് എത്തുന്നത്. ഒരു യുവജനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രദീപന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒരു സീറ്റ് തനിക്ക് നല്‍കുമെന്ന പ്രതീക്ഷയുള്ള ആളുമാണ്. 

സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ ആണ്. ബാഹുല്‍ രമേശാണ് ഛായാഗ്രഹണം. അരുണ്‍ മുരളീധരന്‍, സാമുവല്‍ എബി എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. പശ്ചാത്തലസംഗീതം ജേക്‌സ് ബിജോയ്. വിതരണം ഇ4 എന്റര്‍ടെയ്ന്‍മെന്റ് റിലീസ്. ആസിഫിനൊപ്പം വിജയരാഘവന്‍, ബേസില്‍ ജോസഫ്, അഹമ്മദ് സിദ്ദിഖ്, നിര്‍മല്‍ പാലാഴി, മാമുക്കോയ, രാജേഷ് ശര്‍മ്മ, ശിവദാസന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.