ടൊവീനോ തോമസ് നായകനാവുന്ന പ്രവീണ്‍ പ്രഭരം ചിത്രം 'കല്‍ക്കി'യുടെ പ്രോലോഗ് ടീസര്‍ പുറത്തെത്തി. 1.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ചിത്രത്തിന്റെ ആക്ഷന്‍ സ്വഭാവം വിളിച്ചറിയിക്കുന്നതാണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകനൊപ്പം സുജിന്‍ സുജാതനും കൂടി ചേര്‍ന്നാണ്. 

ഗൗതം ശങ്കറാണ് ഛായാഗ്രഹണം. രഞ്ജിത്ത് കുഴൂര്‍ എഡിറ്റിംഗ്. ജേക്‌സ് ബിജോയ് സംഗീതം. ജോ പോളിന്റേതാണ് വരികള്‍.