പല വേഷങ്ങള്‍ പല ഭാവങ്ങള്‍; സൂര്യയും മോഹന്‍ലാലുമൊന്നിക്കുന്ന 'കാപ്പാന്‍റെ' ടീസര്‍ തരംഗമാകുന്നു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 15, Apr 2019, 9:10 AM IST
kappan movie teaser release
Highlights

പല വേഷത്തില്‍ മിന്നി മറിയുന്ന സൂര്യയും ഗംഭീര ലുക്കിലെത്തുന്ന മോഹന്‍ലാലുമാണ് ടീസറിന്‍റെ ഹൈലൈറ്റ്

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും, തമിഴിന്‍റെ പ്രിയ താരം സൂര്യയും ഒന്നിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം കാപ്പാന്‍റെ ടീസര്‍ യൂറ്റ്യൂബില്‍  തരംഗമാകുന്നു. യൂറ്റ്യൂബ് ട്രെന്‍റിങ്ങില്‍ ടീസര്‍  രണ്ടാമതെത്തി. കെ.വി ആനന്ത് ഒരുക്കുന്ന ചിത്രത്തില്‍  മോഹന്‍ലാലിനും സൂര്യയ്ക്കും ഒപ്പം  ആര്യ, സമുദ്രക്കനി എന്നിവരും ബോളീവുഡ് താരം ബൊമ്മന്‍ ഇറാനിയും  സുയേഷയും എത്തുന്നുണ്ട്. സൂര്യയും ആര്യയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാപ്പാനുണ്ട്. 

പല വേഷത്തില്‍ മിന്നി മറിയുന്ന സൂര്യയും ഗംഭീര ലുക്കിലെത്തുന്ന മോഹന്‍ലാലുമാണ് ടീസറിന്‍റെ ഹൈലൈറ്റ്. ന്യൂയോര്‍ക്ക്, ബ്രസില്‍, ന്യൂഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ്. ഒരിടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ തമിഴില്‍ അഭിനയിക്കാനെത്തുന്നത്. വിജയ്ക്കൊപ്പം ജില്ലയിലായിരുന്നു അവസാനമായി മോഹന്‍ലാല്‍ അഭിനയിച്ചത്. 

 ടീസര്‍ കാണാം

 

 

 

 

 

loader