'ധ്രുവങ്ങള്‍ പതിനാറ്' എന്ന ആദ്യചിത്രത്തിലൂടെ വലിയ പ്രേക്ഷകപ്രീതി നേടിയ തമിഴ് സംവിധായകനാണ് കാര്‍ത്തിക് നരേന്‍. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് കാര്‍ത്തിക് നരേന്‍. അരുണ്‍ വിജയ്‌യും പ്രസന്നയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പേര് 'മാഫിയ' എന്നാണ്.

രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രത്തില്‍ പ്രിയ ഭവാനി ശങ്കര്‍ മറ്റൊരു പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംവിധായകന്റേത് തന്നെയാണ് രചന. ജേക്‌സ് ബിജോയ് സംഗീതം. ഗോകുല്‍ ബിനോയ് ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്.