Asianet News MalayalamAsianet News Malayalam

മഹേഷ് ബാബുവിന്‍റെ മഹര്‍ഷി; ടീസര്‍ ശ്രദ്ധ നേടുന്നു

ഗംഭീര ആക്ഷൻ എന്റര്‍ടെയ്നറായിരിക്കും മഹര്‍ഷിയെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. വംശിയാണ് ചിത്രം തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ ഹെജ്ഡെ നായികയായി എത്തുന്നു. ദേവി ശ്രി പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്

Mahesh Babu Pooja Hegde movie Maharshi Teaser
Author
Hyderabad, First Published Apr 6, 2019, 6:35 PM IST

മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിയ ഭരത് അനെ നേനു സൂപ്പര്‍ ഹിറ്റായിരുന്നു. അതുകൊണ്ടുതന്നെ താരത്തിന്‍റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആരാധകരെ ലക്ഷ്യമിട്ടു തന്നെയാണ് അടുത്ത ചിത്രവും അണിയറയില്‍ പുരോഗമിക്കുന്നു. മഹേഷ് ബാബുവിന്‍റെ മഹര്‍ഷി എന്ന പുതിയ ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആരാധകരെ ആവേശത്തിലാക്കുന്ന ടീസര്‍ മണിക്കൂറുകള്‍ക്കകം 60 ലക്ഷത്തോളം പേരാണ് യൂട്യൂബില്‍ കണ്ടത്.


ഗംഭീര ആക്ഷൻ എന്റര്‍ടെയ്നറായിരിക്കും മഹര്‍ഷിയെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. വംശിയാണ് ചിത്രം തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ ഹെജ്ഡെ നായികയായി എത്തുന്നു. ദേവി ശ്രി പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിനായി റാമോജി ഫിലിം സിറ്റിയില്‍ എട്ട് കോടി രൂപയുടെ സെറ്റ് ഒരുക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios