കൊച്ചി: മമ്മൂട്ടി നായകനായി എത്താനിരിക്കുന്ന പുതിയ സിനിമയാണ് മാമാങ്കം. ചിത്രത്തിന്‍റെ ഗ്രാഫിക്കല്‍ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പടയാളിയുടെ വേഷത്തിലുള്ള മമ്മൂട്ടിയുടെ ലുക്ക് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ആദ്യ ലുക്ക് വൈറലായിരുന്നു. പുതിയ ലുക്കും ആരാധകര്‍ സ്വീകരിച്ചിരിക്കുകയാണ്. അതേ സമയം ഗ്രാഫിക്ക് ടീസറില്‍ മമ്മൂട്ടിയുടെ സാന്നിധ്യം അവസാനം മാത്രമാണ് ഉള്ളത്.

പതിനേഴാം നൂറ്റാണ്ടിലെ മാമാങ്കകാലത്തെ കഥയാണ് ചിത്രം പറയുന്നത്.  എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്ത് സജീവ് പിള്ളയെ ചിത്രത്തിന്റെ സംവിധാന സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. വേണു കുന്നപള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കനിഹ ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. ഉണ്ണി മുകുന്ദൻ ചന്ദ്രോത് പണിക്കര്‍ എന്ന കഥാപാത്രമായി എത്തുന്നു.