തീയേറ്ററുകളില്‍ ശ്രദ്ധ നേടിയ 'വേലൈക്കാരന്' ശേഷം ശിവകാര്‍ത്തികേയനും നയന്‍താരയും ഒരുമിച്ചെത്തുന്ന ചിത്രം. ഈ മാസം 17ന് തീയേറ്ററുകളില്‍.

സ്‌പോര്‍ട്‌സ് പ്രേമിയായ മനോഹര്‍ എന്ന കഥാപാത്രമായി ശിവകാര്‍ത്തികേയന്‍ എത്തുന്ന ചിത്രം 'മിസ്റ്റര്‍ ലോക്കലി'ന്റെ ട്രെയ്‌ലര്‍ എത്തി. നയന്‍താരയാണ് നായിക. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കീര്‍ത്തന എന്ന കഥാപാത്രമായാണ് നയന്‍താര എത്തുന്നത്. തീയേറ്ററുകളില്‍ ശ്രദ്ധ നേടിയ 'വേലൈക്കാരന്' ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന ചിത്രവുമാണ് ഇത്.

രാധിക ശരത്കുമാര്‍, തമ്പി രാമയ്യ, സതീഷ്, യോഗി ബാബു, റോബോ ശങ്കര്‍, ഹരിജ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രചനയും സംവിധാനവും രാജേഷ് എം. ഹിപ് ഹോപ് തമിഴയാണ് സംഗീതം. ഛായാഗ്രഹണം ദിനേഷ് കൃഷ്ണന്‍ ബി. ഈ മാസം 17ന് തീയേറ്ററുകളില്‍.